കരട് PMAY ലിസ്റ്റ് അംഗീകരിക്കൽ
July 6, 2026
അരീക്കോട് ഗ്രാമ പഞ്ചായത്തിലെ ഭവന രഹിതരായ പാവപ്പെട്ട കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള സുരക്ഷിതമായ ഭവനം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത ഭവന നിർമ്മാണ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം അരീക്കോട് ഗ്രാമ പഞ്ചായത്തിലെ ഗുണഭോക്താക്കളുടെ ഗ്രാമസഭ അരീക്കോട് ഗ്രാമപഞ്ചായത്ത് എൻ വി ഇബ്രാഹിം മാസ്റ്റർ കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു.അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ കെ ടി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് A W അബ്ദുറഹ്മാൻ, സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാർ, ബ്ലോക്ക് മെമ്പർമാർ സംസാരിച്ചു പി എം എ വൈ ഗുണഭോക്താക്കൾക്കുള്ള നിർദ്ദേശങ്ങളും പദ്ധതി മാനദണ്ഡങ്ങളും മീനാക്ഷി വി ഇ ഒ വിശദീകരിച്ചു.
ചടങ്ങിന് അരീക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ദീപാ എം സ്വാഗതം ആശംസിച്ചു.
പിഎംഎവൈ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ഭവന നിർമ്മാണ പദ്ധതികൾ സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിനു ആയിരുന്നു ഗ്രാമസഭ.
ചടങ്ങിന് അരീക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ദീപാ എം സ്വാഗതം ആശംസിച്ചു.
പിഎംഎവൈ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ഭവന നിർമ്മാണ പദ്ധതികൾ സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിനു ആയിരുന്നു ഗ്രാമസഭ.