ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
അരീക്കോട് ചാലിയാർ തീരത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര-സാംസ്കാരിക പ്രാധാന്യമുള്ള ഗ്രാമമാണ്. അരിമണൽ രൂപത്തിലുള്ള അയിരിൽ നിന്ന് ഇരുമ്പ് സംസ്കരിച്ചിരുന്ന ജനതയുടെ അധിവസ പ്രദേശമായതിനാലാണ് “അരീക്കോട്” എന്ന പേര് ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള സാളിഗ്രാമക്ഷേത്രം, 1914-ലെ “കൊടിയേറ്റം”, 1921-ലെ മലബാർ കലാപം എന്നിവ അരീക്കോടിന്റെ ചരിത്രത്തെ ശ്രദ്ധേയമാക്കുന്നു. ബ്രിട്ടീഷുകാർ സ്ഥാപിച്ച പട്ടാളക്യാമ്പ് ഇന്നും ഇവിടെ നിലനിൽക്കുന്നു. 1907-ൽ ആരംഭിച്ച ആദ്യ പള്ളിക്കൂടത്തോടൊപ്പം ഓറിയന്‍റൽ ഹൈസ്കൂൾ, ഗവൺമെന്‍റ് ഹൈസ്കൂൾ, സുല്ലമുസ്സലാം അറബിക് കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാട്ടിലെ വിദ്യാഭ്യാസ പുരോഗതിക്ക് വലിയ സംഭാവന നൽകി. “മുട്ടുങ്ങൽ നേർച്ച” പോലുള്ള ഉത്സവങ്ങളും സാംസ്കാരിക സംഘടനകളായ വൈ.എം.എ., വൈ.എം.ബി., ഉഗ്രപുരം ദേശസേവിനി എന്നിവയും നാട്ടിന്‍റെ സാംസ്കാരിക വളർച്ചയെ ശക്തിപ്പെടുത്തി. ഗതാഗത, ഭരണ, വിദ്യാഭ്യാസ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 30, 2026
തൂഫാൻ 2.0
അരീക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘തൂഫാൻ 2.0’ ഉൾപ്പെടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും, വിദ്യാർത്ഥികൾ, യുവാക്കൾ, കുടുംബങ്ങൾ, വിവിധ സാമൂഹിക സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തു. ലഹരിക്കെതിരായ കൂട്ടായ പ്രവർത്തനത്തിലൂടെ ലഹരിമുക്ത സമൂഹം...
കൂടുതൽ വായിക്കുകപുതിയ വാർത്ത
തൂഫാൻ 2.0 - പഞ്ചായത്ത് തല ഉദ്ഘാടനം
September 29, 2026